Wednesday, June 26, 2013

മലയാളിയെ കൊള്ളുന്ന.. മലയാളത്തെ കൊല്ലുന്ന “മലയാളി ഹൌസ് “



ഞാന്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന ഒരു പാവം നാട്ടിന്‍പുറത്തുകാരന്‍ ആണ്.. ഞാന്‍ മലയാളത്തെ സ്നേഹിക്കുന്നു, മലയാളിയെ സ്നേഹിക്കുന്നു..കേരളത്തെ സ്നേഹിക്കുന്നു... എപ്പോഴെങ്ങിലും ഒരു ചന്ചെ കിട്ടിയാല്‍ നാട്ടില്‍ തിരിച്ചു വന്നു ജീവിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നു... ഞാന്‍ ഈയിടെ സൂര്യ ടിവി യിലെ മലയാളി ഹൌസ് നെ പറ്റി ശ്രീകണ്ഠന്‍ നായര്‍ ഷോ കാണാന്‍ ഇടയായി. ഈ മനുഷ്യനോട് എന്തെങ്ങിലും ഒരു ബഹുമാനം എപ്പോഴെങ്ങിലും ഉണ്ടായിരുന്നത് മൊത്തത്തില്‍ നഷ്ട്ടപ്പെട്ടു. ഈ പരിപാടിയില്‍ പങ്കെടുത്തവരും അവരുടെ മാതാപിതാക്കളോ സഹോദരങ്ങളോ ഉള്‍പ്പെട്ട ഒരു കൂട്ടം ആളുകള്‍ ഈ പരിപാടിയെ എതാണ്ട് ഒരു സാംസ്കാരിക പ്രതിബധ്ധത ഉള്ള ഒരു പരിപാടി അയി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ട് എനിക്കു അവരോടും സൂര്യ ടിവി യോടും പുച്ഛo തോന്നി...
ആളുകള്‍ ഇങ്ങനെ തുണിമാറയില്ലാതെ വൃത്തികേടുകള്‍ ടെലികാസ്റ്റ് ചെയ്തു കാണുമ്പോള്‍ അത് കണ്ടു പോകുന്നത് അത് അവര്‍ ചെയ്യാന്‍ ഇഷ്ട്ടപ്പെടുന്നത് കൊണ്ടല്ല.. മറിച്ച് ഇവര്‍ ഇതു ഏതു അറ്റം വരെ പോകും എന്നുള്ള ജിജ്ഞാസ കൊണ്ടാണ്.. പിന്നെ, ചെറുപ്പം പിള്ളേരുടെ ചാപല്ല്യം മുതലെടുത്ത്‌, അവരെ തെറ്റായ വഴിയിലൂടെ നടത്തിക്കുകയും ചെയ്യുകയാണ് ഈ പരിപാടിയിലൂടെ.. കൌമാരപ്രായക്കാര്‍ക്ക് ഇത്തരം ലൈഗികചുവയുള്ള കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും ഉള്ള ആകാംഷ നല്ല പോലെ ചൂഷണം ചെയ്യുന്ന ഈ പരിപാടിയില്‍, ഇവര്‍ എന്തു മെസ്സേജ് ആണ് കൊടുക്കാന്‍ ഉദ്യേശിക്കുന്നത് എന്ന് എനിക്കു മനസ്സിലാവുന്നില്ല.. 

വീടിനകത്ത് ചെറിയ ഡ്രസ്സ്‌ ഇടുന്നത് വീട്ടിനകതുള്ളവര്‍ മാത്രമേ കാണൂ, പക്ഷെ ഈ കാര്യം പറഞ്ഞു ഇത്തരം വൃത്തികേടുകള്‍ നാട്ടുകാര്‍ക്ക് മുന്നില്‍ കാണിക്കുന്നത്, ഇവിടുത്തെ സംസ്കാരം ആണോ? ഞാന്‍ ഇത് വരെ ഈ പരിപാടി മുഴുവന്‍ കണ്ടിട്ടില്ല.. ആകെ യുടൂബില്‍ കണ്ട അറിവ് മാത്രം വച്ച്, എനിക്കു ഇതിന്‍റെ നിലവാരം മനസ്സിലായി... പിന്നെ ആണ്‍പില്ലെരായാല്‍ ഇങ്ങനെ പബ്ലിക്‌ ആയി പെണ്പില്ലേര്‍ പ്രകടനം നടത്തുമ്പോള്‍ ആരായാലും കണ്ടു പോകും എന്ന് വച്ച് ഞാനോ ഇത് കാണുന്ന മറ്റാരെങ്ങിലുമോ ഇത് വച്ച് പോറുപ്പിക്കും എന്നു എനിക്കു തോന്നുന്നില്ല.. ആദ്യത്തെ കൌതുഹം തീര്‍ന്നപ്പോള്‍, എനിക്കു ഈ പരിപാടി കണ്ടല്ലോ എന്ന് കുറ്റബോധം തോന്നി.. ചില കാര്യങ്ങള്‍ നമ്മള്‍ നമ്മുടെ സ്വകാര്യനിമിഷങ്ങളില്‍ ആസ്വദിക്കും പക്ഷെ, അതിനു അതിന്റെ സ്വകാര്യത നഷ്ട്ടപ്പെടുമ്പോള്‍, അതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും മാറിപ്പോകും.. ഇത് മനസ്സിലാക്കാന്‍ ഈ പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നവരോ സൂര്യ ടിവി യോ ശ്രമിക്കില്ല.. കാരണം ശ്രമിച്ചാല്‍ അവര്‍ക്ക് ഇതില്‍ നിന്നും കിട്ടുന്ന ലാഭം കിട്ടില്ല..

ഈ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സാക്ഷ എന്ന കുട്ടിയുടെ സ്വഭാവം എന്തുകൊണ്ട് ഇങ്ങനെ ആയി എന്ന് മനസ്സിലാക്കാന്‍ ആ കുട്ടിയുടെ അമ്മയുടെ സംസാരം 2 നിമിഷം കേട്ടാല്‍ മനസ്സിലാവും. പിന്നെ, ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ ,മാന്യന്‍ പറയുന്നു, കാണാന്‍ പട്ടാതതാണേല്‍ ചാനല്‍ മാറ്റുകയോ.. ടിവി ഓഫ്‌ ചെയ്യുകയോ ചെയ്യാമെന്ന്.. (ഇയാള്‍ ഇനി നാളെ ഏതെങ്കിലും കാമ കേളികള്‍ പ്രോഗ്രാം ആയി കൊണ്ട് വന്നാലും ഇതേ വാദങ്ങള്‍ തന്നെ ഉന്നയിക്കുമായിരിക്കും). ഈ പരിപാടിയില്‍ ഇതിനെ എതിര്‍ത്ത് സംസാരിച്ചവരില്‍ ഹാജി എന്ന ഒരാളൊഴികെ മറ്റാര്‍ക്കും ഇവരോട് ചോദിക്കാന്‍ ശരിയായ ചോദ്യങ്ങളോ വാദങ്ങളോ ഉണ്ടായില്ലെന്നതില്‍ എനിക്കു അതിശയോക്തിയില്ല.. കാരണം അങ്ങിനെ ചോദിക്കാന്‍ ആരെങ്ങിലും ഉണ്ടായിരുന്നേല്‍, ഇതിനെ താങ്ങുന്ന സുര്യ ടിവി ക്കും അവിടെ ഉള്ളവര്‍ക്കും ഉത്തരം മുട്ടിയേനെ.. എനിക്കെപ്പോഴാണാവോ ഇങ്ങനെ ഒരു പരിപാടിയില്‍ ഇവരോട് സംവദിക്കാന്‍ ഒരു അവസരം കിട്ടുക? 

എന്തായാലും സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഒരു ചാനല്‍ എന്ന നിലയ്ക്ക് TRP rating മാത്രം നോക്കാതെ ഇങ്ങനെ ഉള്ള പ്രഹസനങ്ങള്‍ ടെലികാസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ചതിലൂടെ സൂര്യ ടിവി അവരുടെ നിലവാരം തെളിയിച്ചു. പിന്നെ അതില്‍ പങ്ങേടുത്തു പുറത്തായി വന്ന ചില “സെലിബ്രിറ്റികളുടെ” സാംസ്കാരിക നിലവാരം എല്ലാവര്ക്കും അറിയാവുന്നതാണ്... അവരെല്ലാം അതിന്‍റെ നിലവാരമേ കാണൂ – പക്ഷെ മിസ്ടര്‍ ശ്രീകണ്ടന്‍ നായര്‍, നിങ്ങള്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യരുതായിരുന്നു... താങ്ങളോട് എനിക്കിപ്പോ പുച്ഛം ആണ്...

ശ്രീജിത്ത്‌ കിഴകൂട്ട്

No comments: